Discover amazing discounts on your favorites!

Bramari

Author : Atheena Fathima Riyas

₹180.00₹162.00

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അല്ലെങ്കിൽ അവനവനോട് തന്നെ തോന്നുന്ന വികാരവിചാരങ്ങളെ നേർമ്മയോടെ ആവിഷ്ക്കരിക്കുന്ന ഒരു ചെറുകഥാസമാഹാരം, ജീവിതത്തിൽ പലപ്പോഴായി വന്നുചേരുന്ന ബന്ധങ്ങളും അവയോട് നമുക്കുണ്ടാകുന്ന വൈകാരികമായ അടുപ്പവും നമ്മുടെ ഉള്ളിൽ ഭാവഭേദങ്ങൾ സൃഷ്‌ടിക്കും. സ്വയം കണ്ടെത്ത ലുകളിലേക്കാണ് അവയിൽ പലതും നമ്മെ എത്തിക്കുന്നത്. ബുദ്ധിപരമായി ചിന്തിച്ച് സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള മനുഷ്യന്റെ സഹജമായ കഴിവ് എങ്ങനെ തീവ്രമായ സ്നേഹബന്ധങ്ങൾക്ക് കാരണമാകുന്നുവെന്നും എന്തും സഹിച്ച് കൂടെ നിൽക്കുന്നത് തന്നെയല്ല, സ്വയം കെട്ടുപൊട്ടിച്ച് മുന്നേറുന്നതും ഒരാളെ അയാളാഗ്രഹിക്കുന്നിടത്ത് എത്തിച്ചേക്കാമെന്നുമുള്ള തിരിച്ചറിവ് ജനിപ്പിക്കുന്ന കഥകളിലൂടെ ഒരു പ്രയാണം.

Publisher ‏ : ‎ Mankind Publishers

Language ‏ : ‎ Malayalam

Paperback ‏ : ‎ 125 pages