Discover amazing discounts on your favorites!

Ireechalkappu (ഇരിച്ചാൽകാപ്പ്)

Author : Shamsudheen Kuttoth

₹399.00₹339.00

പ്രമേയത്തിലും ആഖ്യാനരീതിയിലും കഥാപാത്രചിത്രീകരണത്തിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ചേർത്തുവെച്ചിട്ടുള്ള 'ഇരിച്ചാൽ കാപ്പ്' എന്ന നോവൽ ആഖ്യാനത്തിലെ ഉൾവഴികളിലൂടെ വേറിട്ട തലങ്ങളിലേക്ക് എത്തുന്നു. ജേണലിസ്റ്റ് ഉദ്യോഗം രാജിവച്ച് നാട്ടിലെത്തുന്ന റൂമിയുടെ ജീവിതാന്വേഷണത്തിന്റെ ദിനസരികളാണ് ഇരിച്ചാൽ കാപ്പ് . ചുറ്റുപാടുമുള്ള ജീവിതങ്ങളെ തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളാക്കുക വഴി ജീവിതം തന്നെ റൂമി ഒരു ബൃഹദ്നോവലാക്കി മാറ്റുന്നു. ഐഷാമൻസിലിലെ കൂട്ടക്കൊലപാതകം എന്ന തായ് വേരിലൂടെ ഗ്രാമത്തിലെ വ്യത്യസ്ത കഥകളാകുന്ന നാരുവേരുകളിലേക്ക് പടരുന്ന കഥ അനേകം അടരുകളിലൂടെ സഞ്ചരിക്കുന്നു എന്നത് എടുത്തുപറയണം. ഭാഷയുടെ ഇരുത്തം കൊണ്ട് ഈ കൃതി നടുനിവർത്തി നില്ക്കുന്നുമുണ്ട്. കഥകളും ഉപകഥകളുമായി മുന്നോട്ടു പോകുന്ന ആഖ്യാനം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു.

Publisher: DC Books

Language: Malayalam

Paperback: 320 pages

Generic Name: Malayalam literary fiction novel (award-winning)