
Nilayil Nilavu Peyyumpol
Author : Aloshy
₹130.00₹120.00
തോന്ന്യാക്ഷരങ്ങൾ അലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്‌മമായി നോക്കിയാൽ വായനക്കാരെയും ഉൾപ്പെടുത്തുന്ന ഓർമ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തിൽ തോറ്റുപോയവരും ജീവിക്കാൻ മറന്നവരും പ്രണയവേനലിൽ വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്. നിളയുടെ ഓരങ്ങളിൽനിന്ന് ഓർമ്മകളുടെ തടവറയിലേക്ക് തിരിച്ചിറങ്ങുന്ന എഴുത്തുകാരൻ അമ്മമണമുള്ള സുഖദമായ വാത്സല്യത്തിലേക്കും അച്ഛനോർമ്മകളുടെ ആഴങ്ങളിലേക്കും മുങ്ങിപ്പോകുന്നുണ്ട്. ചേറു മണക്കുന്ന ബാല്യവും കാവിനു പറയാനുണ്ടായിരുന്നതും മുണ്ഡ്യാറക്കുന്നിലെ വെയിൽ താഴുമ്പോൾ വീണുപോയ ഇലകൾ ചോദിച്ചതും മുറിവുകൾ തന്നെയാണ്. മഞ്ഞിൻ്റെയും പുഴയുടെയും നാട്ടുവിശേഷങ്ങളുടെയും പ്രണയത്തിൽ കുതിർന്ന സ്മൃതിചിത്രങ്ങൾ.
Publisher : Green Books
Language : Malayalam
Paperback : 92 pages
