
WHEEL TO REEL - വീൽ റ്റു റീൽ
Author : Dr. Siju Vijayan KV
₹250.00₹215.00
നിനച്ചിരിക്കാത്ത നേരത്ത് ജീവിതത്തെയാകെ ഉലച്ചുകളയാനെത്തിയ സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗത്തിനെതിരെ കലയിലൂടെ അതിജീവനം കണ്ടെത്തിയ ഡോ. സിജു വിജയൻ എന്ന ഹോമിയോപ്പതി ഡോക്ടറുടെ വിതം. വീൽ ചെയറിലിരുന്ന് അദ്ദേഹം ചിത്രങ്ങൾ വരച്ച് വിൽപ്പന നടത്തി സ്വരുക്കൂട്ടിയ പണം കൊണ്ട് നിർമ്മിച്ച്, എഴുതി, സംവിധാനം ചെയ്ത 'ഇൻഷ' എന്ന സിനിമയുടെ തിരക്കഥ. ആദ്യ സിനിമയിലേക്ക് എത്തുന്നതിനായി നേരിടേണ്ടിവന്ന വെല്ലുവിളികളെ മനക്കരുത്താൽ മറികടന്ന അദ്ദേഹം സ്വന്തം ജീവിതാനുഭവങ്ങളേയും, ലക്ഷ്യത്തിലേക്കുള്ള ആ സ്വപ്നയാത്രയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി ഒപ്പം ചേർന്നവരെയുമൊക്കെ ഓർത്തെടുക്കുകയാണ് ഈ പുസ്തകത്തിലൂടെ. ജീവിതവഴികളിൽ മുന്നറിയിപ്പില്ലാതെ കടന്നുവരുന്ന പ്രതിസന്ധികളും സങ്കടങ്ങളുമൊക്കെ ഒരിക്കലും ജീവിതത്തിന്റെ പൂർണ്ണവിരാമമാകരുത്, പുത്തൻ പ്രയാണങ്ങളിലേക്കുള്ള ഊർജ്ജമായിമാറണം. പ്രത്യാശയുടെ പുത്തൻ ആകാശങ്ങളെ നോക്കിയുള്ള അതിജീവന പോരാട്ടത്തിന്റെ അപൂർവ്വമായ നുഭവങ്ങളിൽ ജ്ഞാനസ്നാനപ്പെടാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്തകമാണിത്.
- ഡോ. സിജു വിജയൻ
Publisher : Ayushmithra Cinemas
Language : Malayalam
Paperback : 172 pages
